തൊടുപുഴ: കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച വി.എം. സുധീരൻ എൽഡിഎഫിന്റെ തത്വസംഹിതകളുമായി പൊരുത്തപ്പെട്ടു പോകാൻ തയാറാകുമെങ്കിൽ അദ്ദേഹത്തെ എൻസിപിയിലേക്കു സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ.
സുധീരൻ കടന്നുവന്നാൽ താൻ വഹിക്കുന്ന സംസ്ഥാന പ്രസിഡന്റുസ്ഥാനം അദ്ദേഹത്തിനായി ഒഴിയാനും തയാറാണെന്നും വിജയൻ തൊടുപുഴയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.ആരോഗ്യപ്രശ്നങ്ങളാൽ രാജിയെന്നാണ് സുധീരൻ പറയുന്നത്. കോഴിക്കോട് ചെറിയൊരു അപകടത്തിൽ അദ്ദേഹത്തിനു പരിക്കേറ്റെന്നാണ് കേട്ടത്.
നട്ടെല്ലിനാണ് പരിക്കേറ്റതെങ്കിൽ എൽഡിഎഫിൽ വന്നാൽ അദ്ദേഹത്തിന് ആരോഗ്യം വീണ്ടെടുക്കാം. കോണ്‍ഗ്രസിൽ ഇനി എത്ര പേർ രാജി വയ്ക്കുമെന്നു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.