കോട്ടയം: രാഷ്ട്രീയ എതിരാളികളെ നര്‍മത്തില്‍ പൊതിഞ്ഞ വാക്കുകളുമായി നേരിടുന്ന നേതാവാണ് ഉഴവൂര്‍ വിജയന്. രാഷ്ട്രീയ എതിരാളികൾക്ക് നേരെയുള്ള ഈ നർമരസം തുളുന്പുന്ന പ്രസംഗങ്ങളാണ് അദ്ദേഹത്തെ ജനപ്രിയ നേതാവാക്കി മാറ്റിയത്. എതിരാളികളുടെ മര്‍മം തൊടുന്ന നര്‍മത്തിന്റെ കരുത്തില്‍ പിന്നീട് ഇടതുമുന്നണിയുടെ ജനപ്രിയ മുഖമായി ഉഴവൂര്‍ വിജയന്. തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ പ്രചാരണ യോഗങ്ങളിലെല്ലാം പ്രവര്‍ത്തകരെ നിര്‍ത്താതെ ചിരിപ്പിച്ചിരുന്ന കേരള രാഷ്ട്രീയത്തില്‍ കേള്‍വിക്കാര്‍ ഏറെയുണ്ടായിരുന്നു.
എൻസിപി സംഘടിപ്പിച്ച ‘ഉണർത്തുയാത്രയിൽ’ കാസർഗോട്ട് പ്രസംഗത്തിലൂടെ യുഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ചു മുന്നേറിയ ഉഴവൂർ വിജയന്റെ ഒരു പല്ല് പ്രസംഗത്തിനിടെ തെറിച്ചു പോയത് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. ‘ഫോട്ടോ എടുക്കുന്ന ആവശ്യത്തിനു വേണ്ടി ഒരു വെപ്പു പല്ല് സ്ഥാപിച്ചിരുന്നു. സർക്കാരിനെതിരെ പല്ലു താഴേക്കു തെറിച്ചു. അല്ലെങ്കിൽ തന്നെ സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ചും നഖശിഖാന്തം എതിർത്തും സംസാരിക്കുമ്പോൾ പല്ലു പോയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് ഉഴവൂർ വിജയൻ അന്ന് നർമരൂപത്തിൽ നൽകിയ മറുപടി.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ വിഷയത്തിലുള്ള ഉഴവൂരിന്റെ പ്രതികരണവും ചിരിപടർത്തിയിരുന്നു. ബാര്‍ പൂട്ടിയോ, എത്ര ബാര്‍ തുറക്കും തുടങ്ങിയ പല തരത്തിലുള്ള ചോദ്യങ്ങളാണ് യു ഡി എഫിന്. ഇതു കേട്ടാല്‍ തോന്നും രണ്ടെണ്ണം അടിക്കാനാണോ എന്ന്. എന്നാല്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നുമില്ല. പിണറായി വിജയന് ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മാത്രമേ നേരമുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എതിരാളികളെപ്പോലും അമര്ത്തിച്ചിരിപ്പിക്കുന്ന നമ്പറുകള്‍ ഏറെ കൈയിലുണ്ടായിരുന്നെങ്കിലും എംഎൽഎ കുപ്പായത്തിൽ നിയമസഭയിൽ കയറാൻ കഴിഞ്ഞിരുന്നില്ല. പാലയിൽ കെ.എം. മാണിയോട് ഈ ഉഴവൂരുകാരന്‍ തോറ്റു. 23,790 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മാണിയുടെ വിജയം. മാണിസാര്‍ ‘കോഴസാര്’ ആകുന്ന കാലത്തിനുമുമ്പ് അദ്ദേഹത്തിന്റെ കുറക്കാന്‍ കഴിഞ്ഞത് പാലാ പോലുള്ളൊരു മണ്ഡലത്തില്‍ ജയിച്ചതിന് തുല്യമാണെന്നായിരുന്നു ഉഴവൂര്‍ വിജയന്റെ നിലപാട്.