ന്യൂഡൽഹി: ഐഎസ് ഭീകരരുടെ പിടിയിലായിരുന്ന ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ്. ഫാ. ടോം ഉഴുന്നാലിനെ മോചനദ്രവ്യം നൽകിയാണ് മോചിപ്പിച്ചതെന്ന് വാർത്തകൾ പ്രചരിച്ചതോടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രോഹിന്ഗ്യൻ വിഷയത്തിൽ നിയമപരമായ നിലപാടാണ് സ്വീകരിച്ചത്. അഭയാർഥികൾക്കുള്ള സഹായം തുടരുന്നുണ്ടെന്നും വി.കെ. സിംഗ് പറഞ്ഞു.