പാലക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാന് കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് കരുതുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് നടത്തിയ പ്രസ്താവനയേയും അദ്ദേഹം ന്യായീകരിച്ചു.
‘കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഎം സെല്‍ഫ് ഗോളടിച്ചുകൊണ്ടിരിക്കുകയാണ്. എകെജി സെന്ററില്‍ പടക്കം എറിഞ്ഞ് കോണ്‍ഗ്രസാണെന്ന് പ്രചരിപ്പിച്ചു. അതിന്റെ പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാകാം കെപിസിസി പ്രസിഡന്റ് അത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്’ സതീശന് പറഞ്ഞു.
എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞത് ആരാണെന്ന് കണ്ടെത്താന്‍ സ്വതന്ത്രമായ അന്വേഷണം നടത്തിയാല്‍ സിപിഎം നേതാക്കളിലേക്ക് എത്തിച്ചേരും.
അതിന് സമ്മതിക്കില്ല. പാലക്കാട് കൊലപാതകത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം. പിന്നിലുള്ള ഗൂഢാലോചന പുറത്തുവരണം.
ആദ്യം പാലക്കാട് എസ്പി പറഞ്ഞത് കൊലപാതകത്തില്‍ രാഷ്ട്രീയ വൈര്യം ഇല്ലെന്നാണ്. എഫ്ഐആറില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നും ബിജെപിയാണ് പിന്നിലെന്നും പറഞ്ഞു.
പിന്നീട് ഒരു സിപിഎമ്മുകാരന് തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പറയുകയുണ്ടായി. അപ്പോഴാണ് കെപിസിസി പ്രസിഡന്റ് ഇത്തരത്തില്‍ പ്രതികരിച്ചത്.
പോലീസിന്റെ കൈയും കാലും കെട്ടിയിടാതെ സ്വതന്ത്രമായ അന്വേഷണത്തിന് അനുമതി നല്‍കണമെന്നും കേരളത്തിലെ ആഭ്യന്തര വകുപ്പ് വന്‍പരാജയമാണെന്ന് സിപിഎം തന്നെ വിലയിരുത്തിയിട്ടുണ്ടെന്നും സതീശന് പറഞ്ഞു.
ഇതൊടൊപ്പം രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ കെ ടി ജലീലിനെയും സതീശന് വിമര്‍ശിച്ചു. ഒരുതരത്തിലും നടത്താന്‍ പാടില്ലാത്ത രാജ്യദ്രോഹ പരാമര്‍ശമാണ് കെ.ടി.ജലീല്‍ നടത്തിയിട്ടുള്ളതെന്നും സതീശന് പറഞ്ഞു.
സിപിഎമ്മിന് പറയാന്‍ സാധിക്കാത്തത് ജലീലിനെ കൊണ്ട് പറയിപ്പിക്കുകയാണ്. ജലീല്‍ ആരുടെ താത്പര്യമാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങളിലൂടെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.