ന്യൂഡൽഹി: സർക്കാരുമായുള്ള ഏറ്റുമുട്ടലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭരണഘടനയെന്തെന്നും ആരിഫ് മുഹമ്മദ് ഖാനെന്ന ഗവർണർ ആരെന്നും പിണറായി വിജയന് ശരിക്ക് മനസിലാക്കാൻ പോകുന്നേയുള്ളുവെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രകോപന പ്രസ്താവന. സർക്കാരിന് റൂൾസ് ഓഫ് ബിസിനസ് അറിയില്ലെങ്കിൽ പഠിപ്പിച്ചിരിക്കും. മുഖ്യമന്ത്രിക്കിനി വിശദീകരിക്കാതെ തരമില്ലെന്നും ട്വിറ്ററിൽ മുരളീധരൻ പറഞ്ഞു.
ഇരന്നുവാങ്ങുന്നപ്രഹരങ്ങളെന്നും ഗവർണർറോക്സെന്നുമുള്ള ഹാഷ് ടാഗിലാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. ഗവർണർ പ്രവർത്തിച്ചത് ജനങ്ങളുടെ താൽപര്യമനുസരിച്ചാണെന്ന് നേരത്തെ മുരളീധരൻ പറഞ്ഞിരുന്നു. ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. മുഖ്യമന്ത്രിയാണ് ചട്ടലംഘനം നടത്തിയതെന്നും മുരളീധരൻ പറഞ്ഞു.
ഭരണഘടനയെന്തെന്നും @arifmohammadk എന്ന കേരള ഗവർണർ ആരെന്നും @vijayanpinarayi ശരിക്ക് മനസിലാക്കാൻ പോകുന്നേയുള്ളൂ! സർക്കാരിന് റൂൾസ് ഓഫ് ബിസിനസ് അറിയില്ലെങ്കിൽ പഠിപ്പിച്ചിരിക്കും!! മുഖ്യമന്ത്രിക്കിനി വിശദീകരിക്കാതെ തരമില്ല!!!#ഇരന്നുവാങ്ങുന്നപ്രഹരങ്ങൾ#GovernorRocks
— V Muraleedharan (@VMBJP) January 17, 2020