ചോദിച്ചത് തെറ്റാണെങ്കിൽ കോടതിയെ സമീപിക്കട്ടെ;  ആ​രു​ടെ​യും വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പേ​കാ​ന​ല്ല കേ​ന്ദ്രം പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് വി.​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: ആ​രു​ടെ​യും വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ വേ​ണ്ടി​യ​ല്ല പ്ര​ള​യ​കാ​ല​ത്തെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട വ്യോ​മ​സേ​ന​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് ന​ല്‍​കേ​ണ്ട തു​ക കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് വി.​മു​ര​ളീ​ധ​ര​ന്‍ എം​പി.
രാ​ജ്യ​ത്ത് ഒ​രു നി​യ​മ​മു​ണ്ട്. അ​ത് അ​നു​സ​രി​ക്കാ​ന്‍ എ​ല്ലാ​വും ബാ​ധ്യ​സ്ഥ​രാ​ണ്. ഇ​ത് അ​റി​യാ​ത്ത​ര​വ​ല്ല സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​ത്. നി​യ​മാ​നു​സൃ​ത​മാ​യ​ല്ലാ​തെ തു​ക ആ​വ​ശ്യ​പ്പെ​ടാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ക​ഴി​യു​മോ. വെ​റു​തേ ആ​രെ​ങ്കി​ലും പ​ണം ചോ​ദി​ക്കു​മോ? ​

ഇ​ന്ത്യ ഭ​രി​ച്ച മു​ന്‍ സ​ര്‍​ക്കാ​രു​ക​ള്‍ തു​ട​ര്‍​ന്നു​പോ​രു​ന്ന രീ​തി​യാ​ണി​ത്. നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത കാ​ര്യ​മാ​ണി​തെ​ങ്കി​ല്‍ സം​സ്ഥാ​ന​ത്തി​ന് കോ​ട​തി​യെ സ​മീ​പി​ക്കാ​മ​ല്ലോ​യെ​ന്നും അ​ദ്ദേ​ഹം ‘രാ​ഷ്‌ട്രദീ​പി​ക’​യോ​ട് പ്ര​തി​ക​രി​ച്ചു.

Related posts