തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരൻ. ക്ഷേത്രത്തിലെ നിലവറകളിലെ സ്വത്തുക്കളെക്കുറിച്ച് ഭക്തന്മാര്ക്ക് അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും മുരളീധരന് പറഞ്ഞു.
ഭക്തരുടെ ആവശ്യം നിഷേധിക്കരുത്. എന്നാൽ, ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങള്‍ ലംഘിക്കുന്നതിനോട് യോജിപ്പില്ല. ആചാരാനുഷ്ടാനങ്ങള്ക്കൊപ്പം ക്ഷേത്ര സ്വത്തുക്കളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ നിലനിര്‍ത്തണമെങ്കില്‍ അവ എത്രയുണ്ടെന്ന് കൃത്യമായി അറിയുകയും രേഖപ്പെടുത്തുകയും ചെയ്യണമെന്നും മുരളീധരന് പറഞ്ഞു.