നെയ്യാറ്റിന്‍കര: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കള്ളനോട്ടുകാരുടെയും കള്ളപ്പണക്കാരുടെയും രീതികളെക്കുറിച്ച് വ്യക്തമായ അറിവുണ്ടെന്നും നോട്ടുകള്‍ അസാധുവാക്കിയതിന്‍റെ പേരില്‍ ദുഷ്പ്രചരണം നടത്തി കേരളത്തിലെ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ബിജെപി നേതാവ് വി. മുരളീധരന്‍.
നെയ്യാറ്റിന്‍കര നഗരസഭയുടെ വാഗ്ദാന ലംഘനത്തിനും വികസന സ്തംഭനത്തിനുമെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിനു മുന്നില്‍ ഇന്നലെ നടത്തിയ ഏകദിന ഉപവാസ സമരം അഭിസംബോധന ചെയ്ത് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. കൗണ്‍സിലര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ബഹുജന മാര്‍ച്ച് മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഉപവാസ സമരത്തിന്‍റെ ഉദ്ഘാടനം ബിജെപി മണ്ഡലം പ്രസിഡന്‍റ് സുരേഷ് തന്പി നിര്‍വഹിച്ചു. നേതാക്കളായ കരമന ജയന്‍, പുഞ്ചക്കരി സുരേന്ദ്രന്‍, എന്‍.പി ഹരി, മഞ്ചത്തല സുരേഷ്, കൃഷ്ണകുമാര്‍ മുതലായവര്‍ പ്രസംഗിച്ചു.