തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആരാണ് ഇപ്പോൾ മുന്നിലെന്ന് പറയാനാകില്ലെന്ന് ബിജെപി എംപി വി. മുരളീധരൻ. ബിഡിജെഎസുമായുള്ള ബന്ധം തകരാതെ മുന്നോട്ടുപോകാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്താണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വെള്ളാപ്പള്ളി കേരളത്തിലെ മുതിർന്ന നേതാവാണെന്നും മുരളീധരൻ പറഞ്ഞു.