തൃശൂർ: നിയമസഭാ തെരഞ്ഞെപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. താൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
140 സീറ്റിലും ബിജെപിക്ക് സ്ഥാനാര്‍ഥികളുണ്ടാകും. ഈ മാസം 29ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ സ്ഥാനാർഥി നിർണയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്കും സ്ഥാനാര്‍ഥി പട്ടികയിൽ അയോഗ്യത ഉണ്ടാകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.