‘വി.മു​ര​ളീ​ധ​ര​ന്‍റെ അ​വ​സ്ഥ ഹാ ​ക​ഷ്ടം’; ക്ഷേത്ര വിഷയത്തിൽ കാ​ര്യ​ങ്ങ​ൾ മാ​ന​സി​ലാ​ക്കി​യി​ട്ട് വേ​ണം കേ​ര​ള​ത്തി​ന്‍റെ മേ​ൽ കു​തി​ര​ക​യ​റാനെന്ന് മന്ത്രി കടകംപള്ളി


തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

കാ​ര്യ​ങ്ങ​ൾ മാ​ന​സി​ലാ​ക്കി​യി​ട്ട് വേ​ണം കേ​ര​ള​ത്തി​ന്‍റെ മേ​ൽ കു​തി​ര​ക​യ​റാ​ൻ. കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു മ​ന​സി​ലാ​ക്ക​ണം. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​ർ ചാ​ടി​പ്പി​ടി​ച്ച് ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ മ​ത മേ​ലാ​ധ്യ​ക്ഷ​ൻ​മാ​രോ​ടും ഹി​ന്ദു സം​ഘ​ട​നാ നേ​താ​ക്ക​ളോ​ടും ച​ർ​ച്ച ചെ​യ്താ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്. മു​ര​ളീ​ധ​ര​ന്‍റെ അ​വ​സ്ഥ ഹാ ​ക​ഷ്ടം എ​ന്ന​ല്ലാ​തെ പ​റ​യാ​നാ​വി​ല്ല.

ശ​ബ​രി​മ​ല​യി​ലേ​ത് പോ​ലെ ധ്രൂ​വീ​ക​ര​ണ​മാ​ണ് ഈ ​വി​ഷ​യ​ത്തി​ലും പ്ര​തി​പ​ക്ഷം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ക​ട​കം​പ​ള്ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ​യാ​ണ് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സം​സ്ഥാ​ന​ത്തെ കു​റ്റ​പ്പെ​ടു​ത്തി ഫെ​യ്സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്. ക്ഷേ​ത്ര​ങ്ങ​ൾ തു​റ​ക്കാ​ൻ വി​ശ്വാ​സി​ക​ളോ അ​മ്പ​ല ക​മ്മി​റ്റി​ക​ളോ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല.

വി​ശ്വാ​സി​ക​ളെ താ​റ​ടി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു വി.​മു​ര​ളീ​ധ​ര​ൻ പോ​സ്റ്റി​ൽ പ​റ​ഞ്ഞ​ത്. ഇ​തി​നെ​തി​രെ​യാ​ണ് ക​ട​കം​പ​ള്ളി​യു​ടെ പ്ര​തി​ക​ര​ണം.ഥ

Related posts

Leave a Comment