വെള്ളറട : ക്രിട്ടിക്കല്‍ കണ്ടെയിൻമെന്റ് സോണില്‍പ്പെട്ട പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ എത്തിയത് നൂറുകണക്കിനുപേർ.
വെള്ളറട പഞ്ചായത്തിന്റെ കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഇന്നലെ രാവിലെ മുതല്‍ വാക്സിന് സ്വീകരിക്കാൻ നൂറുകണക്കിനുപേർ ഒരുമിച്ച് എത്തിയത്.
23 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ വാക്സിന് നല്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെയുള്ള പഞ്ചായത്ത്, ഹെല്‍ത്ത് അധികൃതര്‍ക്കുണ്ടായ വിഴ്ചയാണ് വന്‍ ജനകൂട്ടങ്ങള്‍ക്ക് ഇടവരുത്തിയതെന്ന ആക്ഷേപം ശക്തമാവുകയാണ്.
പെട്ടെന്ന് ഉണ്ടായ ജനക്കൂട്ടത്തെ നിയന്ത്രിക്കുവാന്‍ പോലീസിനു നന്നേ പണിപ്പെടേണ്ടിയുംവന്നു.
അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായതായ വീഴ്ച്ച കണക്കിലെടുത്ത് പഞ്ചായത്ത് ജനറല്‍ ബോഡി കൂടുകയും ഇന്നു മുതല്‍ വാക്സിന് വിതരണം പനച്ചമൂട് എല്‍എംഎസ് എല്‍പിഎസിലും പ്രാഥമിക കേന്ദ്രത്തിലുമായി രണ്ടിടങ്ങളിലാക്കുകയും ചെയ്തു.