തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും അടുത്തമാസം യൂറോപ്പ് സന്ദർശിക്കും.
വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും യൂറോപ്പ് സന്ദർശിക്കുന്നതെന്നാണ് സർക്കാർ വിശദീകരണം.
ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. ഒക്ടോബർ ആദ്യവാരമായിരിക്കും സന്ദർശനം. യാത്ര രണ്ടാഴ്ച നീണ്ടേക്കും.