ന്യൂഡൽഹി: രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം രാജ്യത്താകെ 87,000 ലേറെ ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം.
ഇതിൽ 46 ശതമാനം കേസുകളും കേരളത്തിൽ നിന്നുള്ളതാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ എൻഡിടിവിയോട് പറഞ്ഞു.
ആദ്യ ഡോസ് കുത്തിവയ്പ്പിന് ശേഷം കേരളത്തിൽ 80,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ ഡോസിന് ശേഷം 40,000 പേർക്കും രോഗം ബാധിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ നില്ക്കുന്നതില് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി.
വാക്സിനെടുത്ത ശേഷം കോവിഡ് വന്ന 200 ഓളം പേരുടെ സാമ്പിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചിരുന്നു.
എന്നാൽ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. നൂറു ശതമാനം വാക്സിനേഷൻ നടന്ന വയനാട്ടിലും കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
ഇതില്‍ പകുതിയിലധികം രോഗികളും കേരളത്തിലാണ്. 21,427 പേര്‍ക്കാണ് ബുധനാഴ്ച കേരളത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്.