കോവിഡ് വാക്സിന് ആധാർ വേണോ? സാ​ധാ​ര​ണ​ക്കാ​രും പാ​വ​ങ്ങ​ളും ഇ​തി​ന്‍റെ പേ​രി​ൽ ക​ഷ്ട​പ്പെ​ടു​ന്നു​ണ്ട്; കേന്ദ്രത്തിനു സുപ്രീംകോടതി നോട്ടീസ്

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് -19 പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നാ​യു​ള്ള കോ​വി​ൻ പോ​ർ​ട്ട​ലി​ൽ ആ​ധാ​ർ വി​ശ​ദാം​ശ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ കേ​ന്ദ്ര​ത്തി​നും യു​ഐ​ഡി​എ​ഐ​ക്കും സു​പ്രീംകോ​ട​തി നോ​ട്ടീ​സ്.
ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം, ഇ​ല​ക്‌​ട്രോ​ണി​ക്സ്-വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം, യു​ഐ​ഡി​എ​ഐ എ​ന്നി​വ​രോ​ടു ജ​സ്റ്റീ​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡും ബി.​വി. നാ​ഗ​ര​ത്ത​ന​യും ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് പ്ര​തി​ക​ര​ണം തേ​ടി.

വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്ന​ത് ഒ​ഴി​വാ​ക്കി കോ​വി​ൻ പോ​ർ​ട്ട​ലി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഐ​ടി മ​ന്ത്രാ​ല​യ​ത്തോ​ടു നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് -19 വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ന് ആ​ധാ​ർ കാ​ർ​ഡ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്ക​ണം.

പൗ​ര​ന് ഇ​ഷ്ട​മു​ള്ള മ​റ്റു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും സ്വീ​ക​രി​ച്ചു കു​ത്തി​വ​യ്പ് ന​ൽ​ക​ണ​മെ​ന്നു ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പൂ​ന​യി​ലെ അ​ഭി​ഭാ​ഷ​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സി​ദ്ധാ​ർ​ഥ ശ​ങ്ക​ർ ശ​ർ​മ​യാ​ണു പൊ​തു​താ​ത്​പ​ര്യ ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.

ആ​ധാ​ർ അ​ട​ക്കം ഏ​ഴു നി​ർ​ദി​ഷ്ട ഫോ​ട്ടോ ഐ​ഡി കാ​ർ​ഡു​ക​ൾ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​മെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, ക​ട​ലാ​സി​ൽ ഉ​ള്ള​തു​പോ​ലെ​യ​ല്ല കാ​ര്യ​ങ്ങ​ളെ​ന്നും വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​യി ചോ​ദി​ക്കു​ക​യാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ര​നുവേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. മാ​യ​ങ്ക് ഷി​ർ​സാ​ഗ​ർ പ​റ​ഞ്ഞു.

സാ​ധാ​ര​ണ​ക്കാ​രും പാ​വ​ങ്ങ​ളും ഇ​തി​ന്‍റെ പേ​രി​ൽ ക​ഷ്ട​പ്പെ​ടു​ന്നു​ണ്ടെ​ന്ന വാ​ദ​ത്തെ തു​ട​ർ​ന്നാ​ണു സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ നോ​ട്ടീ​സ് അ​യ​ച്ച​ത്.

Related posts

Leave a Comment