ന്യൂഡൽഹി: വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി.
കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ടു വിലയിലെ യുക്തി എന്തെന്നും കോടതി ആരോഞ്ഞു. വാക്സിന് ഒറ്റവില നിശ്ചയിക്കണമെന്നും കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയം എന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ വാക്സിന് വാങ്ങി നല്കുകയാണോ അതോ സംസ്ഥാനങ്ങള്‍ നേരിട്ട് ആണോ വാങ്ങുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
ചില സംസ്ഥാനങ്ങള്‍ ആഗോള ടെന്‍ഡര്‍ വിളിക്കുന്നതും വാക്സിന് നയത്തിന്റെ ഭാഗമാണോ എന്നും സുപ്രീംകോടതി ആരാഞ്ഞു.
സര്‍ക്കാര്‍ എന്ന നിലക്കാണോ ദേശീയ ഏജന്‍സി എന്ന നിലക്കാണോ പ്രവര്‍ത്തിക്കുന്നതെന്നും കോടതിയുടെ ചോദ്യം.
വാക്സിന് നയം ഇതുവരെ കണ്ടിട്ടില്ലെന്നും കോടതി പറഞ്ഞു. കേന്ദ്രസർക്കാർ ഫെഡറല്‍ തത്വങ്ങള്‍ പ്രകാരമല്ലേ പ്രവര്‍ത്തിക്കേണ്ടതെന്നും അങ്ങനെയെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വാക്സിന് വാങ്ങി നല്‍കണമെന്നും കോടതി പറഞ്ഞു.
സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് വാക്സിന് ലഭ്യമാക്കണമെന്നതാണോ കേന്ദ്രസര്‍ക്കാരിന്റെ വാക്സിൻ നയമെന്നും കോടതി ചോദിച്ചു.
രാജ്യം എന്തുകൊണ്ട് 50 ശതമാനം മാത്രം വാക്സിന് വാങ്ങുന്നു? സംസ്ഥാങ്ങള്‍ക്ക് വാക്സിന് നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ആ നിരക്ക് കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നതിനെക്കാള്‍ കൂടുതലാണെന്നും കോടതി നിരീക്ഷിച്ചു.
ഗ്രാമവാസികൾ എങ്ങനെ കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യും? ഡിജിറ്റല്‍ ഇന്ത്യ പറയുന്നതല്ലാതെ യഥാര്‍ഥ സ്ഥിതി അറിയാമോ?
രജിസ്ട്രേഷന് വേണം, പക്ഷേ അത് ഡിജിറ്റലായി മാത്രം എന്നതാണ് പ്രശ്നം. കോവിൻ പോർട്ടൽ റജിസ്ട്രേഷൻ നടപടി ഭേദഗതി ചെയ്യണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.