വി​ദേ​ശ​ത്ത് പോ​കു​ന്ന​വ​ര്‍ വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നാ​യി ഡി​എം​ഒ ഓ​ഫീ​സി​ല്‍ എ​ത്തേ​ണ്ട​തി​ല്ല! ര​​​ണ്ടാ​​​മ​​​ത്തെ ഡോ​​​സ് വാ​​​ക്സി​​​ന്‍ നേ​​​ര​​​ത്തേ ല​​​ഭി​​​ക്കാ​​​ന്‍ ചെയ്യേണ്ടത് ഇങ്ങനെ…

കൊ​​​ച്ചി: വി​​​ദേ​​​ശ യാ​​​ത്ര ന​​​ട​​​ത്തേ​​​ണ്ടു​​​ന്ന​​​വ​​​ര്‍ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നാ​​​യ ഇ​​​നി മു​​​ത​​​ല്‍ ഡി​​​എം​​​ഒ ഓ​​​ഫീ​​​സി​​​ല്‍ നേ​​​രി​​​ട്ട് എ​​​ത്തേ​​​ണ്ട​​​തി​​​ല്ല. പ​​​ക​​​രം ഇ​​​വ ഓ​​​ണ്‍​ലൈ​​​ന്‍ മു​​​ഖേ​​​ന ഇ​​​നി ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് സൂ​​​ക്ഷി​​​ക്കാം.

നി​​​ല​​​വി​​​ല്‍ 18 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള, കോ​​​വി​​​ഷീ​​​ല്‍​ഡ്/​​​കോ​​​വാ​​​ക്സി​​​ന്‍ ര​​​ണ്ട് ഡോ​​​സ് സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും വി​​​ദേ​​​ശ യാ​​​ത്ര​​​യ്ക്കാ​​​യി വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ പാ​​​സ്പോ​​​ര്‍​ട്ട് ന​​​മ്പ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യേ​​​ണ്ട​​​വ​​​രാ​​​ണ്

സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കു​​​ന്ന കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന് അ​​​ര്‍​ഹ​​​രാ​​​യ​​​വ​​​ര്‍. കൂ​​​ടാ​​​തെ കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും എ​​​ന്നാ​​​ല്‍ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ വാ​​​ക്സി​​​ന്‍ ന​​​യ​​​പ്ര​​​കാ​​​രം വി​​​ദേ​​​ശ യാ​​​ത്ര​​​യ്ക്കാ​​​യി വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ കോ​​​വി​​​ഷീ​​​ല്‍​ഡ് എ​​​ന്ന​​​തി​​​ന് പ​​​ക​​​രം ഓ​​​ക്സ്ഫോ​​​ര്‍​ഡ് അ​​​സ്ട്രാ​​​സി​​​ന​​​ക്ക എ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​യ​​​വ​​​ര്‍​ക്കും നി​​​ല​​​വി​​​ലെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ്ഥി​​​തി അ​​​നു​​​സ​​​രി​​​ച്ച് അ​​​ന്തി​​​മ/ പ്രൊ​​​വി​​​ഷ​​​ണ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ര്‍​ക്കും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ്.

സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കാ​​​ന്‍

ര​​​ണ്ടാം ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ച​​​തി​​​നുശേ​​​ഷം വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ല്‍ നി​​​ന്ന് താ​​​ല്‍​ക്കാ​​​ലി​​​ക​​​മാ​​​യി ഒ​​​രു സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​താ​​​യി​​​രി​​​ക്കും.

തു​​​ട​​​ര്‍​ന്ന് tthps://covid19.kerala.gov.in/vaccine/ എ​​​ന്ന വെ​​​ബ് സൈ​​​റ്റ് മു​​​ഖേ​​​ന VACCINATION CERTIFICATE (GOING ABROAD) എ​​​ന്ന് ടാ​​​ബ് ക്ലി​​​ക്ക് ചെ​​​യ്യു​​​ക.

വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ല്‍ നി​​​ന്ന് ല​​​ഭി​​​ച്ച സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും മ​​​റ്റ് വ്യ​​​ക്തി​​​ഗ​​​ത​​​വി​​​വ​​​ര​​​ങ്ങ​​​ളും ന​​​ല്‍​കു​​​ക. സ​​​മ​​​ര്‍​പ്പി​​​ക്ക​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ള്‍ ജി​​​ല്ലാ ത​​​ല​​​ത്തി​​​ല്‍ പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​ര്‍​ഹ​​​ത​​​യു​​​ള്ള​​​വ​​​ര്‍​ക്കാ​​​ണ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍​കു​​​ന്ന​​​ത്.

അ​​​പേ​​​ക്ഷ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​റി​​​ല്‍ എ​​​സ്എം​​​എ​​​സ് ല​​​ഭി​​​ക്കും. അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്ക് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഓ​​​ണ്‍​ലൈ​​​നാ​​​യി ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് സൂ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ നി​​​ര​​​സി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ അ​​​തി​​​നു​​​ള്ള കാ​​​ര​​​ണം കാ​​​ണി​​​ക്കു​​​ന്ന എ​​​സ്എം​​​എ​​​സും ല​​​ഭി​​​ക്കും. തു​​​ട​​​ര്‍​ന്ന് ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ വ​​​രു​​​ത്തി വീ​​​ണ്ടും അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

ര​​​ണ്ടാ​​​മ​​​ത്തെ ഡോ​​​സ് വാ​​​ക്സി​​​ന്‍ നേ​​​ര​​​ത്തേ ല​​​ഭി​​​ക്കാ​​​ന്‍

മു​​​ന്‍​ഗ​​​ണ​​​ന ല​​​ഭി​​​ക്കാ​​​നാ​​​യി tthps://covid19.kerala.gov.in/vaccine/ എ​​​ന്ന വെബ്സൈ​​​റ്റി​​​ല്‍ അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​നം ഉ​​​ട​​​ന്‍ ത​​​ന്നെ വെ​​​ബ് സൈ​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​താ​​​ണ്. അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് യാ​​​ത്രാ വി​​​വ​​​ര​​​ത്തി​​​ന്‍റെ രേ​​​ഖ​​​ക​​​ള്‍ അ​​​പ്ലോ​​​ഡ് ചെ​​​യ്യ​​​ണം.

ര​​​ണ്ടാം ഡോ​​​സ് വാ​​​ക്സി​​​ന്‍ നേ​​​ര​​​ത്തേ എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​വ​​​ര്‍​ക്ക് സം​​​സ്ഥാ​​​നം ന​​​ല്‍​കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കാ​​​നാ​​​യി tthps://covid19.kerala.gov.in/vaccine/ല്‍ ​​​ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ര​​​ണ്ടാം ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ച സ​​​മ​​​യ​​​ത്ത് മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള പ്രൊ​​​വി​​​ഷ​​​ണ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കൂ​​​ടി അ​​​പ്ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്.

വി​​​ദേ​​​ശ​​​ത്ത് വ​​​ച്ച് ആ​​​സ്ട്ര​​​സി​​​ന​​​ക്ക വാ​​​ക്സി​​​ന്‍ ആ​​​ദ്യ ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ച​​​വ​​​ര്‍​ക്ക് സം​​​സ്ഥാ​​​ന​​​ത്തുനി​​​ന്നു ര​​​ണ്ടാം ഡോ​​​സ് കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ക്കാം. അ​​​വ​​​ര്‍ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ത്തി​​​ലെ​​​ത്തി ര​​​ണ്ടാം ഡോ​​​സി​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം.

തു​​​ട​​​ര്‍​ന്ന് ആ​​​ദ്യ ഡോ​​​സി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ള്‍ കോ​​​വി​​​ന്‍ സൈ​​​റ്റി​​​ല്‍ ന​​​ല്‍​കു​​​ന്ന​​​താ​​​ണ്. ര​​​ണ്ടാം ഡോ​​​സ് ന​​​ല്‍​കി​​​യ വി​​​വ​​​രം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നുശേ​​​ഷം അ​​​വ​​​ര്‍​ക്ക് കോ​​​വി​​​ന്‍ സൈ​​​റ്റി​​​ല്‍ നി​​​ന്ന് അ​​​ന്തി​​​മ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്.

Related posts

Leave a Comment