വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ൻ! വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ​ത്തു​മ്പോ​ൾ എ​സ്എം​എ​സും പാ​സ്‌​പോ​ർ​ട്ടും കാ​ണി​ക്ക​ണം; രജിസ്റ്റര്‍ ചെയ്യേണ്ടവിധം ഇങ്ങനെ…

ആ​ല​പ്പു​ഴ: വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ൻ ര​ജി​സ്‌​ട്രേ​ഷ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

www.cowin.gov.in എ​ന്ന ലി​ങ്കി​ൽ ആ​ദ്യം വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ന​ൽ​കി ര​ജി​സ്റ്റ​ർ ചെ​യ്യു​ക. തു​ട​ർ​ന്ന് മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ന്ന​തി​നാ​യി https://covid19.kerala. gov.in/ vaccine എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

സ​പ്പോ​ർ​ട്ടിം​ഗ് ഡോ​ക്യു​മെ​ന്‍റ്സ് സ​ഹി​തം പാ​സ്‌​പോ​ർ​ട്ടി​ന്‍റെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും പേ​ജു​ക​ൾ ഒ​റ്റ​പ്പേ​ജാ​യി കോ​പ്പി എ​ടു​ത്ത ഫ​യ​ലും ര​ണ്ടാ​മ​ത്തേ​തി​ൽ പ്ര​വാ​സി​ക​ളു​ടെ വി​സ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളും അ​പ്‌​ലോ​ഡ് ചെ​യ്യു​ക.

അ​പേ​ക്ഷ​യും കൂ​ടെ ന​ൽ​കി​യ രേ​ഖ​ക​ളും ജി​ല്ലാ​ത​ല​ത്തി​ൽ പ​രി​ശോ​ധി​ച്ച ശേ​ഷം അ​ർ​ഹ​രാ​യ​വ​രെ വാ​ക്‌​സി​ൻ ല​ഭ്യ​ത​യും മു​ൻ​ഗ​ണ​ന​യും അ​നു​സ​രി​ച്ച് വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്രം, തീ​യ​തി, സ​മ​യം എ​ന്നി​വ വ്യ​ക്ത​മാ​ക്കി എ​സ്എം​എ​സ് വ​ഴി അ​റി​യി​ക്കും.

വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ​ത്തു​മ്പോ​ൾ അ​പ്പോ​യ്‌​മെ​ന്‍റ് എ​സ്എം​എ​സും തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി പാ​സ്‌​പോ​ർ​ട്ടും കാ​ണി​ക്ക​ണം.

Related posts

Leave a Comment