ന്യൂഡൽഹി: രാജ്യത്ത് മേയ് ഒന്ന് മുതൽ മൂന്നാംഘട്ട കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നു. പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും മൂന്നാംഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ഫാർമ കമ്പനികളുമായും വിദഗ്ധ ഡോക്ടർമാരുമായും നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം അറിയിച്ചത്.
സംസ്ഥാനങ്ങൾക്കു കമ്പനികളിൽ നിന്നു വാക്സിൻ നേരിട്ടു വാങ്ങാം. കമ്പനികൾ ഉൽപാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം കേന്ദ്ര സർക്കാരിനു നൽകണമെന്നു യോഗം തീരുമാനിച്ചു.വാക്സിൻ പൊതുവിപണിയിൽ വിൽക്കുന്നതിനും അനുമതി നൽകി.