ന്യൂഡൽഹി: രാജ്യത്തിന്റെ കോവിഡ് വാക്സിൻ നയത്തിൽ ഇടപെടരുതെന്ന് കാണിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.
അസാധാരണമായ പ്രതിസന്ധിയിൽ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം ഉണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
വാക്സിൻ നയം തുല്യത ഉറപ്പാക്കുന്നതാണ്. എന്നാൽ വാക്സിന് ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവര്ക്കും ഒരേ സമയം വാക്സിന് ലഭ്യമാക്കാന്‍ കഴിയില്ല.
വാക്സിൻ നയം തുല്യത ഉറപ്പാക്കുന്നതാണ്. എന്നാൽ വാക്സിന് ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവര്ക്കും ഒരേ സമയം വാക്സിന് ലഭ്യമാക്കാന്‍ കഴിയില്ല.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ വിലയില്‍ വാക്സിന് ലഭിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു.