വി​ദേ​ശ​ത്ത് ജോ​ലി​ക്ക് പോ​കേ​ണ്ട​വ​രും വാ​ക്‌​സി​നേ​ഷ​ന്‍ മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ല്‍

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​നേ​ഷ​ന്‍ മു​ന്‍​ഗ​ണ​ന​യി​ല്‍ 11 വി​ഭാ​ഗ​ങ്ങ​ളെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​റി​യി​ച്ചു.

വി​ദേ​ശ​ത്തേ​ക്ക് ജോ​ലി-​പ​ഠ​നാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പോ​കു​ന്ന​വ​രെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം പു​തു​ക്കി​യ​ത്.

ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് വി​ഭാ​ഗ​ത്തി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, എ​ഫ്സി​ഐ​യു​ടെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, പോ​സ്റ്റ​ല്‍ വ​കു​പ്പി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, ഫി​ഷ​റീ​സ് വ​കു​പ്പി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, എ​സ്എ​സ്എ​ല്‍​സി, എ​ച്ച്എ​സ്‌​സി, വി​എ​ച്ച്എ​സ്‌​സി തു​ട​ങ്ങി​യ പ​രീ​ക്ഷാ മൂ​ല്യ​നി​ര്‍​ണ​യ ക്യാം​പി​ല്‍ നി​യ​മി​ച്ച അ​ധ്യാ​പ​ക​ര്‍, പോ​ര്‍​ട്ട് സ്റ്റാ​ഫ്, വി​ദേ​ശ​ത്ത് പ​ഠി​ക്കാ​നും ജോ​ലി​യ്ക്കു​മാ​യി പോ​കു​ന്ന വാ​ക്സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മു​ള്ള​വ​ര്‍, ക​ട​ല്‍ യാ​ത്ര​ക്കാ​ര്‍ എ​ന്നീ 11 വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രേ​യാ​ണ് വാ​ക്സി​നേ​ഷ​ന്‍റെ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍ പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment