ന്യൂഡൽഹി: രാജ്യത്ത് ചൊവ്വാഴ്ചത്തെ വാക്സിൻ വിതരണത്തിൽ വൻ കുറവ്. 53.86 ലക്ഷം പേര്‍ക്ക് മാത്രമാണ് ചൊവ്വാഴ്ച വാക്സീന് വിതരണം ചെയ്തത്.
തിങ്കളാഴ്ച പ്രതിദിനം 88 ലക്ഷം പേര്‍ക്ക് വാക്സിന് നല്കി ഇന്ത്യ ലോക റെക്കോര്‍ഡ് നേടിയിരുന്നു.ഇതിനു പിന്നാലെ ചൊവ്വാഴ്ച വാക്സിനേഷനില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതോടെ വാക്സിൻ പൂഴ്ത്തിവയ്പ് നടന്നിട്ടുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ വാക്സിന് നല്കിയ 10 സംസ്ഥാനങ്ങളില്‍ ഏഴും ബിജെപി ഭരണത്തിലുള്ളവയാണെന്നതാണ് സംശയം വര്‍ധിപ്പിക്കുന്നത്.
തിങ്കളാഴ്ച മധ്യപ്രദേശിലാണ് കൂടുതൽ വാക്സിൻ ഡോസുകൾ വിതരണം ചെയ്തത്. 17 ലക്ഷം പേര്‍ക്ക് സംസ്ഥാനത്ത് തിങ്കളാഴ്ച വാക്സിന് നല്കിയപ്പോള് ചൊവ്വാഴ്ച അയ്യായിരത്തിൽ താഴെ മാത്രം ഡോസുകളാണ് കുത്തിവെക്കാനായതെന്നാണ് കണക്കുകൾ.