ഒട്ടാവ: കാനഡയില്‍ 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിൻ എടുക്കാൻ അനുമതി. ഫൈസർ-ബയോടെക് വാക്സിൻ കുത്തി വയ്ക്കുന്നതിനാണ് അനുമതി നൽകിയത്. ഈ പ്രായക്കാര്‍ക്ക് വാക്സിന് അനുമതി നല്കുന്ന ആദ്യത്തെ രാജ്യമാണ് കാനഡ.
ഫൈസറിന്റെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് കാനഡ അനുമതി നൽകിയത്. കുട്ടികളിൽ കോവിഡ് രോഗബാധ തടയുന്നതിനായി കാനഡ അ നുമതി നൽകുന്ന ആദ്യ വാക്സിനാണിത്.
മഹാമാരിക്കെതിരായ കാനഡയുടെ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്നും ഹെൽത്ത് കാനഡ ചീഫ് മെഡിക്കൽ ഉപദേഷ്ടാവ് സുപ്രിയ ശർമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ, 16 വയസിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ കാനഡ നേരത്തെ അനുമതി നല്‍കിയിരുന്നു. യുഎസിലും 12 മുതല്‍ 15 വരെയുള്ളവരില്‍ വാക്സീൻ ഉപയോഗിക്കാൻ ഫൈസർ അനുമതി തേടിയിട്ടുണ്ട്.