കൊച്ചി: വാക്സിന് ചലഞ്ചിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നിര്‍ബന്ധിത പിരിവ് പാടില്ലെന്നു ഹൈക്കോടതി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്കാന് ഒരു ദിവസത്തെ പെന്ഷന് തുക കെഎസ്ഇബി അധികൃതര്‍ പിടിച്ചതിനെതിരേ റിട്ടയേര്‍ഡ് ജീവനക്കാരും തിരുവനന്തപുരം സ്വദേശികളുമായ ഇ.ജി. രാജനും എം. കേശവന് നായരും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആളുകള്‍ സ്വമേധയാ പണം നല്കുകയാണു ചെയ്യുന്നതെന്നും നിയമത്തിന്റെ പിന്‍ബലമില്ലാതെ തുക നല്‍കണമെന്നു നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.