കോവിഡിനെ പ്രതിരോധിക്കാൻ വാക്സിനേഷനു പിറകെയാണ് രാജ്യം. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വാക്സിനെടുത്തു വൈറലായിരിക്കുന്നതു പ്രശസ്ത ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡോ. കെ. കെ. അഗർവാളാണ്.ഡോക്ടർ വാക്സിനെടുത്തതല്ല വാർത്ത. വാക്സിനെടുക്കാൻ ഭാര്യയെ കൊണ്ടുപോയില്ല എന്നതാണ്.
വാക്സിനെടുത്ത ശേഷം വാക്സിനെടുക്കുന്പോഴോ എടുത്ത ശേഷമോ യാതൊരു ആശങ്കയുടെയും ആവശ്യമില്ലൊന്നൊക്കെ പറഞ്ഞ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ ഒരു ലൈവ് പ്രോഗ്രാം ചെയ്യുകയായിരുന്നു. അപ്പോഴാണ് ഭാര്യയുടെ ഫോണ് കോൾ വരുന്നത്. ലൈവ് കട്ട് ചെയ്യാതെതന്നെ ഡോക്ടർ ഭാര്യയുടെ കോൾ എടുത്തു.
എന്നാൽ,വാക്സിനെടുക്കാൻ പോയപ്പോൾ തന്നെ വിളിക്കാതെ പോയതിനുള്ള ശകാരവും പരിഭവവുമായിരുന്നു മറുതലയ്ക്കൽ നിന്നു കേട്ടത്. എന്തായാലും ഡോക്ടറെ ഭാര്യ ഫയർ ചെയ്യുന്നതു ലൈവിൽ ഉണ്ടായിരുന്ന എല്ലാവരും കേട്ടു. ഭാര്യ ചൂടാണെന്നു കണ്ടതോടെ തിങ്കളാഴ്ച രാവിലെ വാക്സിൻ എടുക്കാനായി കൊണ്ടുപോകാമെന്നു പറഞ്ഞു ഡോക്ടർ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും പുള്ളിക്കാരി വഴങ്ങിയില്ല.
’നിങ്ങൾ വാക്സിൻ എടുക്കാൻ പോയോ? വാക്സിൻ എടുക്കാൻ എന്തുകൊണ്ട് നിങ്ങൾ എന്നെ കൂടെ കൊണ്ടുപോയില്ല?’തുടങ്ങിയ ചോദ്യങ്ങൾ അവർ വീണ്ടും വീണ്ടും ആവർത്തിച്ചു. ഞാൻ ഇപ്പോൾ ലൈവ് പ്രോഗ്രാമിലാണെന്നൊക്കെ ഡോക്ടർ പറയാൻ ശ്രമിക്കുന്പോൾ, ഞാനിപ്പോൾ ലൈവായി വന്നു നിങ്ങളെ ശരിയാക്കുന്നുണ്ട്’ എന്നായിരുന്നു ഭാര്യയുടെ പ്രതികരണം.
ലൈവിനിടെ കോൾ വന്നാൽ ഒരിക്കലും അറ്റൻഡ് ചെയ്യരുത് എന്ന കുറിപ്പോടെയാണ് തരുണ് ശുക്ല എന്ന കാഴ്ചക്കാരൻ ട്വിറ്ററിൽ വീഡിയോ പങ്കുവച്ചത്.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലായി. പ്രതികരണവുമായി ഡോക്ടറും രംഗത്തെത്തി. ’ഈ വിഷമഘട്ടങ്ങളിൽ ആളുകൾക്ക് ഒരു നിമിഷം ചിരി നൽകിയതിൽ ഞാൻ സന്തുഷ്ടനാണ്, എല്ലാ ചിരിയും മികച്ച മരുന്നാണ്.
എ ന്റെ ആരോഗ്യത്തെയും സുരക്ഷയെയുംകുറിച്ചുള്ള ഭാര്യയുടെ ശ്രദ്ധയല്ലാതെ അതിൽ മറ്റൊന്നുമല്ല. നിങ്ങൾക്ക് അവസരം ലഭിക്കുന്പോൾ വാക്സിൻ എടുക്കാൻ മറക്കരുതെന്നും അഭ്യർഥിക്കുന്നു- ഡേക്ടർ അഗർവാൾ പറഞ്ഞു.