ക്യൂ നിൽക്കുന്നത് വെറുതേയാകും; വാ​​ക്സി​​നേ​​ഷ​​ൻ കുത്തിവയ്പ്പ് എടുക്കാൻ  പോകുമ്പോൾ ഇക്കാര്യം മറക്കരുതേ 

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ഇ​​​ന്നു മു​​​ത​​​ൽ ഒ​​​ന്നാ​​​മ​​​ത്തേ​​​യും ര​​​ണ്ടാ​​​മ​​​ത്തേ​​​യും ഡോ​​​സു​​​ക​​​ൾ മു​​​ൻ​​​കൂ​​​ട്ടി​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ​​​ഴി മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ല​​​ഭ്യ​​​മാ​​​കു​​​ക. സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ണ്ടാ​​വി​​ല്ല. ​ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ടോ​​​ക്ക​​​ണ്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യു​​​ള്ളു.

കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​നു​​​ള്ള മു​​​ൻ​​​ഗ​​​ണ​​​നാ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ൾ, അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ന്നി​​​വ മു​​​ഖേ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ജി​​​ല്ല​​​ക​​​ൾ മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്ക​​​ണം.

സ​​​ർ​​​ക്കാ​​​ർ, സ്വ​​​കാ​​​ര്യ വാ​​​ക്സി​​​നേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വാ​​​ക്സി​​​ൻ ല​​​ഭ്യ​​​ത​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി കോ​​​വി​​​ൻ വെ​​​ബ് സൈ​​​റ്റി​​​ൽ സെ​​​ഷ​​​നു​​​ക​​​ൾ മു​​​ൻ​​​കൂ​​​ട്ടി ഷെ​​​ഡ്യൂ​​​ൾ ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് ജി​​​ല്ല​​​ക​​​ൾ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം.

വാ​​​ക്സി​​​നേ​​​ഷ​​​ൻ സെ​​​ഷ​​​നു​​​ക​​​ളി​​​ൽ കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ പാ​​​ലി​​​ക്ക​​​ണം. വാ​​​ക്സി​​​നേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്ക​​​ണം.

സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ക​​​യും മാ​​​സ്ക് ധ​​​രി​​​ക്കു​​​ക​​​യും വേ​​​ണം. കൈ​​​ക​​​ൾ ശു​​​ചി​​​യാ​​​ക്കാ​​​ൻ സാ​​​നി​​​റ്റൈ​​​സ​​​ർ എ​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

വാ​​​ക്സി​​​നേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ കോ​​​വി​​​ഷീ​​​ൽ​​​ഡി​​​ന്‍റെ​​​യും കോ​​​വാ​​​ക്സി​​​ന്‍റെ​​​യും ല​​​ഭ്യ​​​ത​​​യ​​​നു​​​സ​​​രി​​​ച്ച് പ്ലാ​​​ൻ ചെ​​​യ്യു​​​ക​​​യും ആ ​​​വി​​​വ​​​രം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കു​​​ക​​​യും വേ​​​ണം.

45 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള പൗ​​​ര​​​ൻ​​​മാ​​​ർ​​​ക്ക് ഒ​​​ന്നാ​​​മ​​​ത്തേ​​​തും ര​​​ണ്ടാ​​​മ​​​ത്തേ​​​യും കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ന​​​ൽ​​​ക​​​ണം. ഒ​​​ന്നാം ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ച ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും കോ​​​വി​​​ഡ് മു​​​ന്ന​​​ണി പോ​​​രാ​​​ളി​​​ക​​​ൾ​​​ക്കും ര​​​ണ്ടാം ഡോ​​​സ് ന​​​ൽ​​​ക​​​ണം.

രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment