പാരിസ്: കോവിഡ് വാക്സിൻ വിവാദത്തിൽ ഓസ്ട്രേലിയൻ ഓപ്പൺ നഷ്ടമായ സെർബിയൻ ടെന്നീസ് സൂപ്പർ താരം നൊവാക് ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടമായേക്കും.
ഫ്രാൻസിൽ എത്തുന്ന കായിക താരങ്ങളും കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന കായിക മന്ത്രാലയത്തിന്റെ ഉത്തരവാണ് ജോക്കോയ്ക്കു തിരിച്ചടിയായിരിക്കുന്നത്.തിങ്കളാഴ്ചയാണ് കായികതാരങ്ങളും വാക്സിൻ സ്വീകരിക്കണമെന്ന് ഫ്രഞ്ച് കായിക മന്ത്രാലയം അറിയിച്ചത്.
ഫ്രഞ്ച് പാർലമെന്റ് അംഗീകരിച്ച പുതിയ വാക്സിൻ നയപ്രകാരം എല്ലാവർക്കും, സന്നദ്ധപ്രവർത്തകർക്കും വിദേശത്ത് നിന്ന് എത്തുന്ന കായികതാരങ്ങൾക്കും ഉൾപ്പെടെ വാക്സിൻ നിർബന്ധമാണെന്ന് മന്ത്രാലയം പറഞ്ഞു. ഞായറാഴ്ചയാണ് ഫ്രഞ്ച് പാർലമെന്റ് പുതിയ നിയമം പാസാക്കിയത്.
കോവിഡ് പ്രതിരോധ വാക്സിന് എടുക്കാത്തതിനെത്തുടര്‍ന്നാണ് ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ നഷ്ടമായത്.
രണ്ട് ആഴ്ചയിൽ അധികം നീണ്ട അ നിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ കഴിഞ്ഞ ദിവസം ജോക്കോ ഓസ്ട്രേലിയയിൽനിന്ന് മടങ്ങിയിരുന്നു.
കോവിഡ് വന്നതാണെന്ന കാരണത്താൽ മെഡിക്കൽ എ ക്സെപ്ഷൻ അനുവദിക്കണമെന്നായിരുന്നു ജോക്കോവിച്ചിന്റെ വാദം.
ഓസ്ട്രേലിയയിലെ പരമോന്നത കോടതിയായ ഫെഡറൽ കോർട്ട് ഓഫ് ഓസ്ട്രേലിയയുടെ വിധി എതിരായതോടെയാണ് ജോക്കോവിച്ച് സ്വദേശത്തേക്ക് മടങ്ങിയത്.