തിരുവനന്തപുരം: ഒരു കോടി ഡോസ് കോവിഡ് വാക്സീൻ വാങ്ങാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സീനും വാങ്ങാനാണ് തീരുമാനം.
അടുത്തമാസം തുടക്കത്തിൽതന്നെ 10 ലക്ഷം വാക്സീൻ വാങ്ങും. ഇതിനായി പ്രത്യേക ഫണ്ട് കണ്ടെത്തും. ജൂലൈ മാസത്തോടെ വാക്സീൻ മുഴുവൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കോവിഡ് വാക്സീന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. അതിനായി കേരളത്തിന് 1,300 കോടി രൂപ വേണ്ടിവരും. ഇതു വലിയ ബാധ്യതയായതിനാൽ സൗജന്യമായി നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.