തിരുവനന്തപുരം: കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35,500 വയൽ കോവിഡ് വാക്സീൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍.
വാക്സിൻ ഒരു വയൽ പൊട്ടിച്ചാൽ ആറ് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചു തീർക്കണം. ശീതീകരിച്ച അറകളിൽ കോവിഡ് വാക്സിൻ പൂനെയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ 13 കേന്ദ്രങ്ങളിൽ വാക്സിൻ വിമാനത്തിലെത്തിക്കും. അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്സിനാണ് ആദ്യഘട്ടത്തില്‍ കേരളം ആവശ്യപ്പെടുന്നത്.
കൊവിഷീല്‍ഡ് തന്നെ ലഭ്യമാക്കണെമന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിരുന്നു. വിതരണം തുടങ്ങിയാൽ ആദ്യ പട്ടികയില്‍ത്തന്നെ കേരളത്തെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികൾ, ആശ അങ്കണവാടി പ്രവർത്തകർ എന്നിവർക്ക് വാക്സിൻ നൽകും.