കോട്ടയം: കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാൻ കോട്ടയത്ത് നടപ്പാക്കിയ പുതിയ ക്രമീകരണം വിജയത്തിലേക്ക്.www.cowin.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ടൈം സ്ലോട്ടാണ് പോർട്ടലിൽനിന്ന് അനുവദിക്കുന്നത്.
വിവിധ സ്ലോട്ടുകളിൽ ബുക്കിംഗ് ലഭിച്ചവരെല്ലാം ഒരേ സമയം എത്തുന്നത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കിന് ഇടയാക്കുന്നുണ്ട്. ഇതിനു പകരം എത്തേണ്ട കൃത്യ സമയവും ടോക്കണ്‍ നന്പരും ഓരോരുത്തർക്കും എസ്എംഎസ് മുഖേന നൽകിയ പുതിയ ക്രമീകരണമാണ് വിജയം കണ്ടത്.
ഇനി മുതൽ www.cowin. gov.in epw covid19.kerala. gov.in ബുക്കിംഗ് നടത്തുന്പോൾ ആദ്യം കേന്ദ്രവും ടൈം സ്ലോട്ടും അനുവദിക്കപ്പെട്ടതായുള്ള എസ്എംഎസ് സന്ദേശം ലഭിക്കും. ഇതിനു പിന്നാലെയാണ് വാക്സിൻ സ്വീകരിക്കാൻ എത്തേണ്ട സമയവും ടോക്കണ്‍ നന്പരും ഉൾപ്പെടുന്ന എസ്എംഎസ് അതതു വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്നു തന്നെ ലഭിക്കുക.
ഇങ്ങനെ ബുക്കിംഗ് സമയത്ത് തെരഞ്ഞെടുത്ത വാക്സിനേഷൻ കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന എസ്എംഎസിലെ സമയം കൃത്യമായി പാലിച്ചാണ് വാക്സിൻ സ്വീകരിക്കാൻ എത്തേണ്ടത്. പോർട്ടലിൽ ബുക്ക് ചെയ്തവരുടെ പട്ടിക അടിസ്ഥാനമാക്കി ജില്ലാതല വാക്സിനേഷൻ കണ്ട്രോൾ റൂമിൽനിന്നും പ്രത്യേക ആപ്ലിക്കേഷൻ മുഖേനയാണ് ഓരോരുത്തർക്കും സമയം അനുവദിക്കുന്നത്.
കേന്ദ്ര സർക്കാർ പോർട്ടലിൽ പ്രാദേശികമായി ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. കോട്ടയം ബേക്കർ സ്കൂളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം ഏർപ്പെടുത്തിയതും വിജയം കണ്ടതും.