കുന്നത്തൂർ: താലൂക്കിൽ ആദ്യഘട്ടത്തിൽ തന്നെകോവിഡ് വാക്സിനേഷൻകേന്ദ്രം തുടങ്ങണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ ഷാജഹാൻ, തുണ്ടിൽ നൗഷാദ്, എസ് ശശികല, ലതാ രവി, രാജി രാമചന്ദ്രൻ എന്നിവർ തഹസീൽദാരെ ഉപരോധിച്ചു.
തഹസീൽദാർ ജില്ലാ കളക്ടറുമായി ബന്ധപെട്ടതനുസരിച്ചു് ഇന്ന് വൈകുന്നേരം കൂടുന്ന കോവിഡ് പ്രധിരോധ വിലയിരുത്തൽ സമിതി യോഗത്തിൽ വിഷയം അവതരിപ്പിച്ച് നടപടി സ്വീകരിക്കുമെന്ന ഉറപ്പിൽ ഉപരോധസമരം അവസാനിപ്പിച്ചു.
സംസ്ഥാനത്ത് 133 കേന്ദ്രങ്ങൾതുടങ്ങിയതിൽ 9 എണ്ണം കൊല്ലം ജില്ലയിൽ തുടങ്ങിയിട്ടും കുന്നത്തൂർ താലൂക്കിൽൽ ആദ്യഘട്ടത്തിൽഒരെണ്ണം പോലും തുടങ്ങാൻ കഴിയാത്തത് എം എൽ എയുടെ അനാസ്ഥയാണന്ന് സമരക്കാർ ആരോപിച്ചു. മറ്റ് താലൂക്കുകളിൽ ഒന്നിലധികം കേന്ദ്രങ്ങൾ തുടങ്ങുകയും ചെയ്തു.
കുന്നത്തൂരിലെ ആരോഗ്യ പ്രവർത്തകരും മറ്റും മറ്റ് താലൂക്കുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പട്ടികജാതിക്കാരും കർഷക-കശുവണ്ടി തൊഴിലാളികളും തിങ്ങി പാർക്കുന്ന കുന്നത്തൂരിൽ അടിയന്തിര പ്രാധാന്യം നൽകി വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.