മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഉ​ട​ന്‍ വാ​ക്‌​സി​നെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ

 

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും ഉ​ട​ന്‍ കോ​വി​ഡ് വാ​ക്‌​സി​നെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. വാ​ക്‌​സി​നേ​ഷ​ന് സം​സ്ഥാ​നം സു​സ​ജ്ജ​മാ​ണെ​ന്നും കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ വേ​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത് വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണ്. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ നേ​ര​ത്തെ ഞ​ങ്ങ​ള്‍ ത​യാ​റാ​യി​രു​ന്നു.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ള്‍ വാ​ക്‌​സി​ന്‍ എ​ടു​ക്കേ​ണ്ട​തി​ല്ല. അ​വ​രു​ടെ ഊ​ഴം വ​രു​മ്പോ​ള്‍ എ​ടു​ത്താ​ല്‍ മ​തി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​തി​രു​ന്ന​ത്.

വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ മ​റ്റാ​ര്‍​ക്കും മ​ടി​യു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ ആ​ദ്യം വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു.

പ​ക്ഷേ, ഊ​ഴം വ​രാ​ന്‍ കാ​ത്തു​നി​ന്ന​താ​ണ്. മു​ഖ്യ​മ​ന്ത്രി വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും താ​നും വാ​ക്‌​സി​നെ​ടു​ക്കു​മെ​ന്നും ഷൈ​ല​ജ പ​റ​ഞ്ഞു.

Related posts

Leave a Comment