തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി കുത്തിവയ്പ്പ് എടുത്തത്.
കോവിഡ് വാക്സിൻ സ്വീകരിക്കാൻ ആരും മടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് ഒട്ടും വേദന അനുഭവപ്പെട്ടില്ലെന്നും കുത്തിവയ്പ്പിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിര്‍ത്താന്‍ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്സിനുകളാണ്.
വാക്സിനുമായി ബന്ധപ്പെട്ട് ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന് ചെവി കൊടുക്കരുത്. എല്ലാവരും വാക്സിൻ സ്വീകരിക്കാൻ മുന്നോട് വരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.