മട്ടന്നൂര്‍(കണ്ണൂര്‍): വാക്സിന് രജിസ്ട്രേഷന് സൗജന്യ സേവനവുമായ് അച്ഛനും മകനും.പെരിഞ്ചേരിയിലെ എ.പ്രകാശനും മകന് റാണി ജെയ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം തരം വിദ്യാര്‍ഥിയും സ്കൗട്ട് മെമ്പറുമായ എന്‍. അമല്‍ ജിത്തുമാണ് രണ്ടാം ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് സൗജന്യ സേവനം ലഭ്യമാക്കുന്നത്.
നിരവധി പേര്‍ക്ക് വാക്സിന് രജിസ്ട്രേഷന് ചെയ്തു വാക്സിന് അപ്പോയിന്മെന്റ് ലഭ്യമാക്കി. ഇപ്പോള്‍ മുന്‍ഗണനാ വിഭാഗത്തിനുള്ള രജിസ്ട്രേഷനാണ് ചെയ്യുന്നത്.
വാട്സ്ആപ്പിലൂടെ വിവരങ്ങള്‍ ശേഖരിച്ച് ഫോണില്‍ ലഭ്യമാകുന്ന രഹസ്യ കോഡ് ഉപയോഗിച്ചാണ് രജിസ്ട്രേഷന്. തലശേരി കോളജ് ഓഫ് നഴ്സിംഗിലെ ലൈബ്രേറിയനായ എ. പ്രകാശന് കുഴിക്കല്‍ വാര്‍ഡ് ആര്‍ആര്‍ടി മെമ്പര്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നുണ്ട്.