തിരുവനന്തപുരം: കോവിഡ് വാക്സിൻ സ്റ്റോക്ക് പൂർണമായും തീർന്ന സാഹചര്യത്തിൽ സർക്കാർ മേഖലയിൽ വാക്സിൻ വിതരണം ഇന്നു മുതൽ മുടങ്ങും.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നലെത്തന്നെ വാക്സിനേഷൻ മുടങ്ങിയിരുന്നു. എന്നാൽ, സ്വകാര്യ മേഖലയിൽ വാക്സിനേഷൻ ഉണ്ടാകും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേന്ദ്രത്തിൽനിന്നു വാക്സിൻ ലഭിക്കുമെന്നാണു പ്രതീക്ഷ.
സംസ്ഥാനത്തു 18 വയസിനു മുകളിലുള്ള 1.48 കോടി പേർക്ക് ഇതുവരെയും ആദ്യ ഡോസ് വാക്സിൻ ലഭിച്ചിട്ടില്ല.
45നു മുകളിലുള്ളവരിൽ കാൽക്കോടിയിലേറെപ്പേർക്കും ആദ്യ ഡോഡ് കിട്ടിയിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 1,66,03,860 ഡോസ് വാക്സിനാണ് കേന്ദ്രത്തിൽനിന്നു ലഭിച്ചത്.