ന്യൂഡൽഹി: കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്കു മൂന്നു മാസത്തിനുശേഷം വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ.
ആദ്യ ഡോസ് സ്വീകരിച്ച ശേഷം വൈറസ് ബാധയുണ്ടായവർ രണ്ടാം ഡോസ് മൂന്നു മാസത്തിനു ശേഷമേ എടുക്കാവൂ എന്നും പുതിയ മാർനിർദേശത്തിൽ പറയുന്നു.
കോവിഡ് ബാധിച്ചവരോട് വാക്സിൻ എടുക്കാൻ നാലാഴ്ചയും രണ്ടാഴ്ചയുമാണ് ഡോക്ടർമാർ പൊതുവേ പറയുന്നത്. ഇക്കാര്യത്തിൽ ആദ്യമായിട്ടാണ് കേന്ദ്രസർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്നും കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 വരെ ആഴ്ചയായി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.