കുളത്തൂപ്പുഴ : കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി മരുന്നുകളുടെ ബുക്കിംഗ് രജിസ്ട്ര്േഷന് ശ്രമിക്കുന്നവര്‍ക്ക് കിട്ടുന്നത് ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പേരുവിവരങ്ങള്‍ മാത്രം.
സര്‍ക്കാര്‍ ആശുപത്രികളുടെ പേരുകളെത്തുന്നതും കാത്തിരിക്കുന്നവര്‍ക്ക് പൂര്‍ണമായും ബുക്ക് ചെയ്തുവെന്ന അറിയിപ്പോടെ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളുടെ വിവരങ്ങള്‍ വെബ് സൈറ്റിലേക്കെത്തുന്നതു തന്നെ.
അതേ സമയം കിഴക്കന്‍ മേഖലയിലെ പല കേന്ദ്രങ്ങളിലും എല്ലാ ദിവസവും പ്രതിരോധ കുത്തിവെപ്പ് നടക്കുന്നുണ്ടെങ്കിലും ഇവ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം വെബ് സൈറ്റില്‍ കാണിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ തന്നെ ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പേരുകളും മരുന്നിന്റെ ലഭ്യതയും വെബ് സൈറ്റില്‍ കാണുന്നുണ്ടായിരുന്നു.
എന്നാല്‍ കിഴക്കന്‍ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നിന്റെ ലഭ്യതയും വിവരങ്ങളും രാത്രി 8.30 വരെയും വെബ് സൈറ്റിലെത്തിയിരുന്നില്ല.
എത്തിയപ്പോഴാകട്ടെ എല്ലാം ബുക്ക് ചെയ്തുവെന്ന അറിയിപ്പുമായിട്ടായിരുന്നു. ആദിവാസി മേഖലകളിലടക്കം അമ്പതിനു മുകളില്‍ പ്രായമുള്ള നിരവധി പേരാണ് ഇനിയും ഒന്നാം ഡോസ് കുത്തിവെപ്പെടുക്കാന്‍ പോലും കഴിയാതെ ഉള്ളത്.
ഇവര്‍ക്ക് പുറമെ പതിനെട്ടിനു മുകളിലുള്ളവരും ദിനം പ്രതി വാക്സിന് ബുക്ക് ചെയ്യാനായി വെബ് സൈറ്റില്‍ മണിക്കൂറുകളോളം കാത്തിരുന്നാലും കഴിയുന്നില്ല.
കൂടാതെ ഒന്നാം ഡോസ് കുത്തിവെപ്പെടുത്ത് തൊണ്ണൂറും നൂറും ദിവസങ്ങള്‍ കഴിഞ്ഞിട്ടും രണ്ടാം ഡോസ് തരപ്പെടാത്തവരും നിരവധിയാണെന്നും ഓണ്‍ലൈനില്‍ ബുക്ക് ചെയ്തെങ്കില്‍ മാത്രമേ കുത്തിവെയ്പ്പെടുക്കാന്‍ കഴിയുകയുള്ളൂവെന്നതിനാല്‍ നിരക്ഷരരായവരും ഇന്റര്‍നെറ്റ് ഉപയോഗിക്കാനറിയാത്തവരുമായ സാധാരണക്കാരാണ് വലയുന്നവരിലേറെയും.
സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ വാക്സിന് ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ സാധാരണക്കാര്‍ക്കു കൂടി ലഭ്യമാകുന്ന തരത്തില്‍ ക്രമീകരണങ്ങളേര്പ്പെടുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.