വടചെന്നൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാനുള്ള നീക്കത്തിൽ നിന്നും താൻ പിന്മാറിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ വെട്രിമാരൻ. ധനുഷ് നായകനായ ചിത്രത്തിന്റെ ആദ്യഭാഗം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രണ്ടാം ഭാഗത്തിലും ധനുഷ് തന്നെയാണ് നായകൻ.
ചെന്നൈയുടെ വടക്കൻ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ജീവിത പശ്ചാത്തലത്തിലായിരുന്നു ആദ്യഭാഗം. കഴിഞ്ഞ വർഷം വടചെന്നൈ റിലീസ് ചെയ്തപ്പോൾ തങ്ങളുടെ ജീവിതത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് വടക്കൻ ചെന്നൈയിലെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു.
വടചെന്നൈയുടെ രണ്ടാം ഭാഗം അതേമേഖലയിൽ വച്ചു ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ.