ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ വിരേന്ദർ സെവാഗാണ് എന്തുകൊണ്ടും യോഗ്യനെന്നു മുന്‍ ഇന്ത്യന്‍ താരം അജിത് വഡേക്കര്‍. സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് മുന്‍ ഇന്ത്യന്‍ പരീശീലകന് കൂടിയായ വഡേക്കര്‍ മനസുതുറന്നത്. സെവാഗിന്റെ ടീം അംഗങ്ങളോടുള്ള പെരുമാറ്റം വളരെ ഹൃദ്യമാണ്. അദ്ദേഹമാണ് കുംബ്ലെയുടെ പിന്‍ഗാമിയാകാന്‍ എന്തുകൊണ്ടും യോഗ്യനെന്നു താരം പറഞ്ഞു.
പരിശീലകന് എന്ന നിലയ്ക്ക് കുംബ്ലെ വലിയ വിജയമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ വിജയങ്ങള്‍ മാത്രം പരിശോധിച്ചാൽ മതി കുംബ്ലെയുടെ മികവറിയാന്‍. എന്നാല്‍ അദ്ദേഹം പിന്മാറുന്ന സ്ഥിതിക്ക് സെവാഗിനെയാണ് താന്‍ പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നതെന്നും വഡേക്കര്‍ പറഞ്ഞു. 1992മുതല്‍ 96വരെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു വഡേക്കര്‍.