കാ​റി​ടി​ച്ച് വ​യോ​ധി​ക മ​രി​ക്കു​ക​യും ബാ​ലി​ക കോ​മ​യി​ലാ​കു​ക​യും ചെ​യ്ത സം​ഭ​വം: പ്ര​തി​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ല്‍ കാ​റി​ടി​ച്ച് ഒ​ന്‍​പ​ത് വ​യ​സു​കാ​രി കോ​മ​യി​ലാ​വു​ക​യും ഒ​രു സ്ത്രീ​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​വു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി ഷ​ജീ​ലി​ന് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം നി​ഷേ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദേ​ശ​ത്തു​ള്ള പ്ര​തി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഊർജിതമാക്കി പോ​ലീ​സ്. ഷ​ജീ​ലി​ന്‍റെ പേ​രി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.

വി​ദേ​ശ​ത്തു​ള്ള പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ഴി​ക്കോ​ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ത​ള്ളി​യ​ത്. സ്‌​റ്റേ​ഷ​നി​ല്‍നി​ന്നു ജാ​മ്യം കി​ട്ടാ​വു​ന്ന കേ​സി​ല്‍ എ​ന്തി​നാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യ​തെ​ന്ന ചോ​ദ്യ​മാ​ണ് കോ​ട​തി പ്ര​തി​ഭാ​ഗ​ത്തോ​ട് ഉ​ന്ന​യി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​നി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ ഹാ​ജ​രാ​വു​ക​യാ​ണ് പ്ര​തി​ക്കു മു​ന്നി​ലു​ള്ള മാ​ര്‍​ഗം.

പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​ങ്ങ​ളെ​ല്ലാം അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ലൂ​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യാ​ല്‍ പ്ര​തി പി​ടി​യി​ലാ​വും. വാ​ഹ​ന​മി​ടി​ച്ച് ത​ല​ശേ​രി പ​ന്ന്യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​സ​മീ​പം താ​മ​സി​ക്കു​ന്ന 62കാ​രി​യാ​യ പു​ത്ത​ല​ത്ത് ബേ​ബി മ​രി​ക്കു​ക​യും മ​ക​ളു​ടെ മ​ക​ള്‍ ഒ​ന്‍​പ​തു​വ​യ​സു​കാ​രി ദൃ​ഷാ​ന ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​മ​യി​ലാ​വു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​ണ് ഷ​ജീ​ല്‍. ഫെ​ബ്രു​വ​രി 17ന് ​രാ​ത്രി വ​ട​ക​ര​യ്ക്കു സ​മീ​പം ചോ​റോ​ട് അ​മൃ​താ​ന​ന്ദ​മ​യീ​മ​ഠം സ്റ്റോ​പ്പി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Related posts

Leave a Comment