വടകര: പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് ലീഗ് വടകരയില്‍ സംഘടിപ്പിക്കുന്ന സമരങ്ങള്‍ക്കെതിരെ അനാവശ്യ ഇടപെടലുകള്‍ നടത്തുകയും പ്രകോപനങ്ങള്‍ ഉണ്ടാക്കി കേസെടുക്കുകയും ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നയത്തിനന്റെ ഭാഗമായാണോ എന്ന് വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പൗരത്വ നിയമ പോരാട്ടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ല എന്ന് സര്‍ക്കാരും ഡിജിപിയും സര്‍ക്കുലര്‍ നല്കുമ്പോള് വടകരയില്‍ എസ്ഐയുടെ നേതൃത്വത്തില്‍ മറിച്ചാണ് ചെയ്യുന്നത്. യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പോലീസ് അതിക്രമം നടത്തുകയും പത്തരമണിക്ക് മൈക്ക് ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില സംഘടനകളുടെ പരിപാടി അനുവദിക്കപ്പെട്ട പരിധിയിലുമധികം സമയം മൈക്ക് ഉപയോഗിച്ചപ്പോഴും അവര്‍ക്കെതിരെ യൂത്ത് ലീഗിനോട് സ്വീകരിച്ച നയമല്ല നടപ്പാക്കിയത്. ഹൈവേ ഉപരോധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയുമുണ്ടായി. പൗരത്വ വിഷയത്തില്‍ യൂത്ത് ലീഗ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു പ്രതിഷേധിച്ചപ്പോള്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ ചുമത്തുന്ന വകുപ്പ് ചേര്‍ത്ത് കേസെടുക്കാനാണ് പോലീസ് ശ്രമിച്ചത്.
വടകര പോലീസിന്റെ വിചേനപരമായ നടപടിക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് കമ്മിറ്റി അറിയിച്ചു. വിഷയത്തില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് വരുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് എ.വി.സെനീദ് അധ്യക്ഷത വഹിച്ചു. അന്‍സീര്‍ പനോളി, ഹാരിസ്, അശ്ക്കര്‍, ഹംസ, താഹ പാക്കയില്‍, റിയാസ് കോമത്ത്, യൂനുസ് ആവിക്കല്‍, ഹലീം തുടങ്ങിയവര്‍ സംസാരിച്ചു.