വടകര: കര്‍ണാടക സ്വദേശികളായ അമ്മയേയും മകളേയും കാണ്മാനില്ലെന്നു പരാതി. ഓര്‍ക്കാട്ടേരിയില്‍ താമസിക്കുന്ന ഭാഗ്യ (36), മകള്‍ അഞ്ജലി (16) എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഭാഗ്യയുടെ രണ്ടാം ഭര്‍ത്താവ് ചന്ദ്രന്റെ കൂടെ ഓര്‍ക്കാട്ടേരി തോട്ടുങ്ങലിലാണ് ഇവര്‍ താമസം.
ഇന്നലെ ഉച്ചയോടെയാണ് ഇരുവരേയും കാണാതായതെന്നു ചന്ദ്രന് എടച്ചേരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചുവന്ന പൂക്കളുള്ള സാരിയും ബ്ലൗസുമാണ് ഭാഗ്യയുടെ വേഷം.
ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0496 2547022, 9497980777 എന്നീ നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപ്പെടണമെന്ന് എടച്ചേരി പോലീസ് അറിയിച്ചു.