പാലക്കാട്: വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമെന്ന് പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ അന്വേഷണ റിപ്പോര്‍ട്ട്.
കെഎസ്ആര്‍ടിസി ബസ് വേഗത കുറച്ചപ്പോള്‍ അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസിന് വേഗം നിയന്ത്രിക്കാനായില്ല.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് പിഴവില്ലെന്നും കെഎസ്ആര്‍ടിസിയുടെ വേഗത കുറച്ചപ്പോള്‍ വെട്ടിച്ചുമാറ്റാനുള്ള ടൂറിസ്റ്റ് ഡ്രൈവറുടെ ശ്രമമാണ് അപകട കാരണമായതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടൂറിസ്റ്റ് ബസിന്റെ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനരഹിതമായ നിലയിലായിരുന്നു. ട്രാഫിക് ചട്ടങ്ങളുടെയും മോട്ടോര്‍ വാഹനനിയമങ്ങളുടെയും ലംഘനം ടൂറിസ്റ്റ് ബസിന്റെ ഭാഗത്തു നിന്നുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.