വടക്കാഞ്ചേരി: കോടതി നിര്‍ദേശപ്രകാരം വടക്കാഞ്ചേരി പീഡനക്കേസിന്റെ ആദ്യഘട്ട അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി വീണ്ടും മജിസ്ട്രേട്ട് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ 22 ലേക്കു മാറ്റി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥ പാലക്കാട് എഎസ്പി ജി. പൂങ്കുഴലി, അഡ്മിനിസ്ട്രേഷന് എഎസ്പി എം.കെ. ഗോപാലകൃഷ്ണന്, സിഐ എലിസബത്ത് എന്നിവരടങ്ങുന്ന സംഘത്തിനെതിരേയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
വടക്കാഞ്ചേരി പീഡനം: ആദ്യഘട്ട അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു
