അടൂർ : കെട്ടിടത്തിനു മുകളിൽ ആത്മഹത്യ ഭീഷണിയുമായി നിന്ന വ്യക്തിയെ അഗ്നിശമന സേന രക്ഷിച്ചു.
വടക്കേ ടത്തുകാവ് ലിസി ഭവനത്തിൽ ഐറിൻ (40) ആണ് കഴുത്തിൽ പ്ലാസ്റ്റികയറു കുരുക്കി കയ്യിലെ ഞരമ്പുകൾ ബ്ലേഡ് കൊണ്ട് മുറിച്ചു രക്തം വാർന്ന് താഴേക്ക് ചാടാൻ ആത്മഹത്യ ഭീഷണിയുമായി കെട്ടിടത്തിനു മുകളിൽ കയറി നിന്നത്.
ഇന്നലെ രാത്രി പതിനൊന്നര മണിയ്ക്കായിരുന്നു സംഭവം. അമ്മ േയാട് പണം ചോദിച്ചിട്ടു നൽകാത്തതാണ് കാരണം.
സംഭവം അറിഞ്ഞ് എത്തിയ സേനാംഗങ്ങൾ വീടിനു മുകളിൽ കയറി ഐറിനെ അനുനയിപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും വഴങ്ങാതെ വന്നതിനാൽ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പോലിസിന്റെ നേതൃത്വത്തിൽ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
സ്റ്റേഷൻ ഓഫീസർ വിനോദ്കുമാർ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്.എ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സിയാദ്, അജികുമാർ, ശ്രീജിത്ത്, ദീപേഷ്, അമൃതാജി, സുരേഷ്കുമാർ എന്നിവരും ഹോം ഗാർഡുമാരായ ഭാർഗവാൻ, അജയകുമാർ, പ്രസന്നകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.