ആഹാ എന്ന ചിത്രം ഒരു ലേണിംഗ് പ്രോസസ് ആയിരുന്നു. വടംവലി മത്സരങ്ങളൊന്നും ഒരുപാടു കണ്ടിട്ടില്ല. ഈ സിനിമ മുതലാണ് തയാറെടുപ്പുകള്‍ തുടങ്ങിയത്. ഷൂട്ടിംഗിനു മുന്‍പുതന്നെ ഇതിന്റെ ആദ്യഘട്ട പരിശീലനം നടത്തിയിരുന്നു. സെറ്റില്‍ കാലങ്ങളായിട്ടുളള സ്റ്റേറ്റ് ചാമ്പ്യന്മാരും മറ്റും ഉണ്ടായിരുന്നു.
വടംവലിക്കുമ്പോള്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ ഇവര്‍ പറഞ്ഞു തരുമായിരുന്നു. കൂടാതെ അവരുടെ ജീവിതത്തിലെ കഥകളും പറഞ്ഞു തന്നിരുന്നു.
ആഹായിലെ എന്റെ കഥാപാത്രത്തിന് നീലൂര്‍ ടീമിലെ റോയിച്ചനുമായി ചെറിയ സാമ്യമുണ്ട്. എന്നാല്‍ അവരുടെ കഥയല്ല ഈ ചിത്രം, എന്നാല്‍ അവരുടെ ജീവിത ചുറ്റുപാടുമായി ബന്ധപ്പെട്ടതാണ് ഈ ചിത്രം.
ഒറിജിനലായിട്ടാണ് വടം വലിച്ചത്. വടംവലി ഒരിക്കലും അഭിനയിക്കാന്‍ പറ്റില്ല. വടം വലിച്ചാല്‍ മാത്രമേ നമുക്ക് ഷൂട്ട് ചെയ്യാന്‍ പറ്റുകയുള്ളൂ.
വടം വലിക്കുന്നത് പോലെ അഭിനയിച്ചാല്‍ അത് ബോറ് ആകും. അതിനാല്‍ തന്നെ ഒറിജിനലായിട്ടാണ് വലിച്ചത്. ആദ്യത്തെ കുറച്ചു സീനില്‍ മാത്രമേ എനിക്കു വടം വലിക്കേണ്ടി വന്നിട്ടുളളൂ.
വടം വലിച്ച് മുട്ട് പൊട്ടി. വടം ഉരഞ്ഞ് കൈയിലും പുറത്തും തഴമ്പുമുണ്ടായി. രാത്രിയിലായിരുന്നു ഷൂട്ടിംഗ് അധികവും. തുടക്കത്തില്‍ ഞാന്‍ വീഴുന്ന ഷോട്ട് എടുത്തത് വെളുപ്പിന് ആറ് മണിക്കാണ്.
-ഇന്ദ്രജിത