വാടാനപ്പള്ളി: കഴിഞ്ഞ ഹർത്താൽ ദിനത്തിൽ ഗണേശ മംഗലത്ത് ബിജെപി-എസ്ഡിപിഐ സംഘട്ടനത്തിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ മൂന്നു എസ്ഡിപിഐ പ്രവർത്തകരെക്കൂടി വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
വാടാനപ്പള്ളി സ്വദേശികളായ എംഎൽഎ വളവിലെ വലിയകത്ത്അഷറഫ് (48), നടുവിൽക്കരയിലെ അറക്കവീട്ടിൽ ഫവാസ് (33),തളിക്കുളം സ്വദേശി കുന്നത്ത് പള്ളിക്കടുത്ത് അറക്കവീട്ടിൽ സുലൈമാൻ (38)എന്നിവരെയാണ് വലപ്പാട് സി ഐ ടി.കെ.ഷൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു.
ഇന്നലെ ഈ കേസിൽ എസ്ഡിപിഐ അനുഭാവികളായ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവർ റിമാൻഡിലാണ്. ഇതോടെ ഈ കേസിൽ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബി ജെ പിയിലെ ഗ്രാമ പഞ്ചായത്തംഗം കുണ്ടുവീട്ടിൽ കെ.ബി. ശ്രീജിത്ത് (36), മഞ്ഞി പറന്പിൽ സുജിത്ത് (36) ഉണ്ണിക്കോച്ചൻ വീട്ടിൽ രതീഷ് (36) എന്നിവർക്ക് വെട്ടേറ്റു വെന്നാണ് കേസ്.
എസ്ഐമാരായ കെ.എസ്.സന്ദീപ്, കെ.ജെ.ജിനേഷ്, മുഹമ്മദ് റാഫി, സാദിഖലി, എഎസ്ഐമാരായ പി.സി.സുനിൽ, ഹബീബ്, സുനിൽകുമാർ, സീനിയർ സിപിഒമാരായ മുഹമ്മദ് അഷറഫ്, ജോജി അലക്സ്, എം.കെ.ഗോപി, ഗോപൻ, രാജേഷ്, ജയകൃഷ്ണൻ, ലിജു, ഇ.എസ്.ജീവൻ, സഫീർ ബാബു ,പ്രബിൽ എന്നിവരും പ്രതിയെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു.