കൊല്ലങ്കോട്:സ്ഥിരം അപകട മേഖലയായ വടവന്നൂർ മന്ദംപുള്ളി വളവു റോഡിൽ യാത്ര സുരക്ഷയേർപ്പെടുത്തണമെന്നതാണ് യാത്രക്കാരുടെ അടിയന്തരം,ഈ സ്ഥലത്ത് ഇതുവരെ പത്തിൽ കൂടുതൽ അപകടങ്ങൾ നടന്നിട്ടുണ്ട്.രണ്ടു തവണ നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ഓടിയിറങ്ങിയ സംഭവം നടന്നിരുന്നു. ഇതു കുടാതെ രണ്ടു ലോറികളും,ടെന്പോ,ഓട്ടോ ബൈക്കുളും അപകടത്തിൽപ്പെട്ടിരുന്നു.
ആര്യ വൈദ്യശാലയിൽ നിന്നും വടവന്നൂരിലേ കുത്തനെയുള്ള വളവിൽ എതിരെ വരുന്ന വാഹനങ്ങൾ വഴി മാറി കൊടുക്കുന്പോഴാണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. വളവുറോഡിൽ വിടുകളും,വ്യാപാര സ്ഥാപനങ്ങളുടെയും മറവു കാരണം ദൂരെ നിന്നും വാഹനങ്ങൾ വരുന്നതു തിരിച്ചറിയാനും കഴിയുന്നില്ല.റോഡിൽ വാഹന വേഗതം കുറയ്ക്കുന്നതിനുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല.
കൊല്ലങ്കോട് പാലക്കാട് പ്രധാന പാതയെന്നതിനാൽ നിരന്തരം വാഹനങ്ങൾ ഇതുവഴി ഇടതടവില്ലാതെ സഞ്ചരിക്കുന്നുമുണ്ട്.അപകടം നടക്കുന്പോൾ സ്ഥലത്തെത്തുന്ന പോലീസ് റിപ്പോർട്ട് ശേഖരിച്ച് മടങ്ങുന്ന തൊഴിച്ചാൽ വാഹന അപകടങ്ങൾ ഒഴിവാക്കാൻ ഉതകുന്ന ശുപാർശകൾ പൊതുമരാമത്തിനു നല്കാറുമില്ല.തമിഴ്നാട്ടിൽ നിന്നും കൊല്ലങ്കോട്,നെ·ാറ ഭാഗത്തേക്ക് അനുവദിച്ചതിൽകൂടുതൽ അധിക മെറ്റൽ കടത്തി മൾട്ടി ആക്സിൽ ലോറികളുടെ മരണപ്പാച്ചിലും മറ്റു വാഹനങ്ങൾക്ക് അപകട ഭീഷണിയുമാവുന്നുണ്ട്.
റോഡിന്റെ വളവ് നിവർത്താൻ നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടേയും സമീപവാസികളുടേയും ആവശ്യം .പലതവണ നിയന്ത്രണം വിട്ട വാഹനങ്ങൾ വിട്ടു മതിലുകളിൽ ഇടിച്ചു കയറിയ അപകടങ്ങളും ഈ സ്ഥലത്ത് ഒഴിയാബാധയായിരിക്കുകയാണ്.