പട്ടാഴി : പന്തപ്ലാവിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾകൂടി പോലീസ് പിടിയിലായി. പന്തപ്ലാവിൽ വാടകയ്ക്ക് താമസിക്കുന്ന ചരുവിളപുത്തൻവീട്ടിൽ വിശാഖ് ( 21) ഓമനക്കുട്ടനെയാണ് കുന്നിക്കോട് പോലീസ് അറസ്റ്റു ചെയ്തത് . കേസിലെ എട്ടാം പ്രതിയാണ് ഇയാൾ. കഴിഞ്ഞ രണ്ട് മാസമായി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെയാണ് പിടികൂടിയത് .
വധശ്രമത്തിന് കേസെടുത്ത പോലീസ് ഇയാളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. കഴിഞ്ഞ ജനുവരി 26 തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആർഎസ്എസ് പ്രവർത്തകരായ പന്തപ്ലാവ് ഇഞ്ചപ്പാറ പുത്തൻവീട്ടിൽ അച്ചു .എസ്.നായർ (22), ലളിതാ സദനത്തിൽ അജി (52) എന്നിവരെ മാരകായുധങ്ങളുമായി വീടുകയറി ഇരുപതോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്.
ടി.വി കാണുകയായിരുന്ന അച്ചുവിനാണ് ആദ്യം വെട്ടേറ്റത്. വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയപ്പോഴാണ് അയൽവാസിയും കെ.എസ്.ആർ.ടി.സി കണ്ടക്ടറുമായ അജിക്ക് മർദ്ധനമേൽക്കുന്നത് . ബഹളം കേട്ട് കൂടുതൽ സമീപവാസികൾ എത്തിയപ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപെട്ടിരുന്നു.
സംഭവത്തിൽ ആദ്യം തന്നെ പോലീസ് അറസ്റ്റു ചെയ്ത ഒന്നാം പ്രതിയും എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡൻറുമായ പന്തപ്ലാവ് തോട്ടത്തിൽ വീട്ടിൽ അനന്തു എസ് .പിളള (22) ജയിലിലാണ്. ഇരുപതോളം പ്രതികൾ ഉൾപ്പെട്ടിട്ടുളള കേസിൽ പകുതിപേരും ഒളിവിലാണ്.