കോയന്പത്തൂർ: തിരുപ്പൂരിൽ മോഷണം ലക്ഷ്യമിട്ട് മാരകായുധങ്ങൾ കൈവശം വച്ച ആറംഗസംഘത്തെ പോലീസ് പിടികൂടി. ചെന്നൈ ശിവ (20), പുതുക്കോട്ടെ ദിനേഷ് കുമാർ (34), രാമനാഥപുരം കാർത്തിക് (28), മധുരൈ മണികണ്ഠൻ (21), തിരുപ്പൂർ ചിലന്പരസൻ (30), ദിണ്ടിക്കൽ രാജ്കുമാർ (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
അസിസ്റ്റന്റ് കമ്മീഷണർ അണ്ണാദുരൈ, ഇൻസ്പെക്ടർ സെയ്ത് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉൗത്തുകുളി റോഡിൽ നടത്തിയ പട്രോളിംഗിനെ എസ്ആർസി മില്ലിനരികേയുള്ള ഉപയോഗശൂന്യമായ ബംഗ്ലാവിൽനിന്നും കത്തി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഇവരെ പിടികൂടിയത്.
തിരുപ്പൂരിലെ സന്പന്നരുടെ വീടുകളിൽനിന്നും മോഷണം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്ന് ഇവർ പോലീസിനു മൊഴിനല്‍കി. ഇവരുടെ പക്കൽനിന്നും കത്തി, വാൾ, മുളകുപൊടി, മുഖംമൂടികൾ തുടങ്ങിയവയും കണ്ടെടുത്തു.